02:59pm 11 November 2026
NEWS
സിബിഎസ്ഇ സ്കൂൾ കലോത്സവം
13/10/2025  07:41 PM IST
nila
സിബിഎസ്ഇ സ്കൂൾ കലോത്സവം

ചെങ്ങന്നൂർ: ആലപ്പുഴ-പത്തനംതിട്ട സഹോദയ സ്‌കൂൾ കലോത്സവം  17, 18 തീയതികളിൽ ചെങ്ങന്നൂർ , മുളക്കുഴ
സെൻ്റ് ഗ്രിഗോറിയോസ് സ്‌കൂളിൽ നടക്കും.ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും 25 സിബിഎസ്ഇ സ്കൂളുകളാണ് ആലപ്പുഴ പത്തനംതിട്ട സഹോദയയിലുള്ളത്. 
ഒക്‌ടോബർ 10-ന് അടൂരിലെ പത്മശ്രീ സെൻട്രൽ സ്‌കൂളിൽ സ്റ്റേജിതര മത്സരങ്ങൾ നടന്നിരുന്നു.
രണ്ട് ദിവസങ്ങളിലായി 2000-ത്തിലധികം വിദ്യാർഥികൾ സ്‌റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.8 സ്‌റ്റേജുകളിലായി രാവിലെ 9 മുതൽ രാത്രി 9 വരെ 128  ഇനങ്ങളാണ് അരങ്ങേറുക.ഭക്ഷണമുൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സമാപന സമ്മേളനവും സമ്മാന വിതരണവും 18ന് വൈകിട്ട് അഞ്ചിന് നടക്കും. ബേബി അമേയ('പാറുക്കുട്ടി'-ഉപ്പും മുളകും) വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ആലപ്പുഴ-പത്തനംതിട്ട സഹോദയ പ്രസിഡൻ്റ് 
വി സുനിൽകുമാർ, സെക്രട്ടറി  ജയകുമാർ ബി, വൈസ് പ്രസിഡൻ്റ്  മോജി കെ സക്കറിയ, സെൻ്റ് ഗ്രിഗോറിയസ് സ്കൂൾ മാനേജർ  ജെ എബ്രഹാം, പ്രിൻസിപ്പൽ ആനി സൂസൻ ചെറിയാൻ, പ്രോഗ്രാം കോർഡിനേറ്റർ രവിശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.